സൂര്യയുടെ ജീവനെടുത്തത് അറിയാതെ കടിച്ച അരളിപ്പൂവോ?അരളിപ്പൂവ് വിഷമോ?

Written by Taniniram

Published on:

അരളിപ്പൂവിന്റെ വിഷാംശം വന്‍ചര്‍ച്ചാവിഷയമായിരിക്കുകയാണ് ഹരിപ്പാട് പളളിപ്പാട് സ്വദേശിനിയായ സൂര്യയുടെ ദാരുണാന്ത്യത്തോടെ. ബിഎസ്‌സി നഴ്‌സിങ് പഠനത്തിന് ശേഷം വിദേശത്തേക്ക് ജോലിക്ക് പോകാനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോഴാണ് കുഴഞ്ഞ് വീണത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടയില്‍ മരണപ്പെടുകയായിരുന്നു. വിദേശ ജോലിക്ക് പോകുന്ന കാര്യ സുഹൃത്തുക്കളെ വിളിച്ചറിയിക്കുന്ന തിരക്കിലായിരുന്ന സൂര്യ. ഫോണ്‍ സംഭാഷണത്തിനിടെ വീട്ടില്‍ നിന്നിരുന്ന അരളിച്ചെടിയുടെ പൂവ് അറിയാതെ കടിച്ചൂവെന്നാണ് സൂര്യ ഡോക്ടറോട് പറഞ്ഞത്. ഇതോടെ അരളിച്ചെടിയുടെ വിഷമാണ് മരണകാരണമെന്ന സംശയമുണ്ടാക്കി. ഹൃദായഘാതമാണ് മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അരളിച്ചെടിയുടെ വിഷം ഹൃദയാഘാതത്തിലേക്ക് നയിക്കുമെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ അരളിപൂവിന്റെ അംശം ആമാശയത്തില്‍ നിന്ന് ലഭിച്ചിട്ടില്ല. പൂവിന്റെ നീര് മാത്രം ഉളളില്‍ പോയന്നാണ് സംശയിക്കുന്നത്.

അരളിയുടെ ഇല, പൂവ്, കായ തുടങ്ങി എല്ലാ ഭാഗങ്ങളിലും വിഷാംശമുണ്ട്. ഇവയില്‍ അടങ്ങിയ ഡിജിറ്റാലിസ് ഗ്ലൈക്കോസൈഡ് എന്ന രാസപദാര്‍ഥമാണ് വിഷാംശത്തിനു കാരണം. ഇതു ശരീരത്തിലെ കരള്‍, ശ്വാസകോശം, ഹൃദയം എന്നിവയെ നേരിട്ടു ബാധിക്കും. രക്തം കട്ടപിടിക്കുന്ന സംവിധാനം തകരാറിലാക്കും. കരളില്‍ രക്തസ്രാവം, ശ്വാസതടസ്സം, ശ്വാസകോശത്തില്‍ രക്തസ്രാവം, ഹൃദയസ്പന്ദനത്തില്‍ വ്യതിയാനം, ഹൃദയസ്തംഭനം, ഹൃദയപേശികളില്‍ രക്തസ്രാവം എന്നിവയ്ക്കു കാരണമാകാം. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലേറ്റ്ലറ്റുകളുടെ എണ്ണം കുറയുകയും ആന്തരികാവയവങ്ങളില്‍ രക്തസ്രാവമുണ്ടാകുകയും ചെയ്യും. മരണത്തിനു വരെ കാരണമാകുമെന്നും വിദഗ്ധര്‍ പറയുന്നു..

See also  ചാലക്കുടി പുഴയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി

Leave a Comment