Friday, October 31, 2025

അവസാന നിമിഷം വാര്‍ത്താസമ്മേളനം റദ്ദാക്കി അന്‍വര്‍; ഒരു പകല്‍ കൂടി കാത്തിരിക്കും, യുഡിഎഫുമായി സമവായമെന്ന് സൂചന

Must read

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നതിൽ നിന്ന് പിന്നോട്ടെന്ന സൂചന നൽകി പിവി അൻവർ. യുഡിഎഫ് മുന്നണി പ്രവേശനത്തിൽ സമവായത്തിനുള്ള സാധ്യത വീണ്ടും തുറക്കുകയാണ്. ഒരു പകൽ കൂടി കാത്തിരിക്കാൻ ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ വിളിച്ചുവെന്നും മാന്യമായ പരിഹാരം ഈ വിഷയത്തിൽ പ്രതീക്ഷിക്കുന്നുവെന്നും അൻവർ പറഞ്ഞു.

തുടർന്ന് ഇന്ന് നടത്തനിരുന്ന വാർത്താസമ്മേളനം റദ്ദാക്കി. ചില പ്രധാന കാര്യങ്ങൾ പറയാനായിരുന്നു വാർത്താസമ്മേളനം എന്നും എന്നാൽ ആ കാര്യം ഇപ്പോൾ പറയുന്നില്ല എന്നും അൻവർ കൂട്ടിച്ചേർത്തു. രാവിലെ 11 മണിക്ക് തൃണമൂൽ കോൺഗ്രസ് യോഗമുണ്ടെന്നും അതിൽ ഇക്കാര്യങ്ങളെല്ലാം ചർച്ച ചെയ്യുമെന്നും അൻവർ അറിയിച്ചു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article