സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി

Written by Taniniram

Published on:

തിരുവനന്തപുരം: ആര്‍ എല്‍ വി രാമകൃഷ്ണനെ (RLV Ramakrishnan) അധിക്ഷേപിച്ച കേസില്‍ നൃത്താധ്യാപിക സത്യഭായക്ക് തിരിച്ചടി. ജാതി അധിക്ഷേപത്തില്‍ തിരുവനന്തപുരം കണ്ടോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നെടുമങ്ങാട് പട്ടിക ജാതി – പട്ടിക വര്‍ഗ പ്രത്യേക കോടതിയുടേതാണ് നടപടി.

സത്യഭായ അഭിപ്രായ പ്രകടനങ്ങള്‍ വന്‍വിവാദങ്ങളാണുണ്ടാക്കിയത്.ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ മോഹിനായിട്ടത്തെക്കുറിച്ച് വിവാദ പ്രസ്താവനകള്‍ നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ പ്രതികരണം തേടിയെത്തിയ മാധ്യമപ്രവര്‍ത്തകരോടും അധിക്ഷേപ വാക്കുകളോടെയാണ് സത്യഭാമ നേരിട്ടത്.

See also  കലാമണ്ഡലം സത്യഭാമയ്ക്ക് ആര്‍എല്‍വി രാമകൃഷ്ണനോടുളള പകയുടെ കാരണമെന്താണ് ?

Related News

Related News

Leave a Comment