Friday, August 1, 2025

‘അമ്മ’ ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ; ജനറല്‍ സെക്രട്ടറി പോരാട്ടം ദേവനും ശ്വേതയും തമ്മിൽ…

ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് ബാബുരാജും പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ജ​ഗദീഷും കഴിഞ്ഞ ദിവസം പത്രിക പിൻവലിച്ചിരുന്നു. പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ ദേവനും ശ്വേത മേനോനുമാണ് മത്സര രംഗത്തുള്ളത്.

Must read

- Advertisement -

കൊച്ചി (Kochi) : അൻസിബ ഹസൻ അമ്മ തെരഞ്ഞെടുപ്പിൽ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. (Ansiba Hasan was elected unopposed to the position of Joint Secretary in the AMMA elections.) അൻസിബ ഉൾപ്പെടെ 13 പേരായിരുന്നു ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ചിരുന്നത്. ഇതിൽ 12 പേരും പത്രിക പിൻവലിച്ചതോടെ അൻസിബ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

അനൂപ് ചന്ദ്രൻ, സരയു മോഹൻ, ആശ അരവിന്ദ്, വിനു മോഹൻ, സുരേഷ് കൃഷ്ണ, ടിനി ടോം എന്നിവരടക്കം ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ച എല്ലാവരും പത്രിക പിൻവലിക്കുകയായിരുന്നു. നേരത്തെ ‘അമ്മ’യുടെ എക്സിക്യൂട്ടിവ് അംഗമായിരുന്ന അൻസിബ അഡ്ഹോക്ക് കമ്മിറ്റിയിലും ഉൾപ്പെട്ടിരുന്നു.

ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് ബാബുരാജും പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ജ​ഗദീഷും കഴിഞ്ഞ ദിവസം പത്രിക പിൻവലിച്ചിരുന്നു. പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ ദേവനും ശ്വേത മേനോനുമാണ് മത്സര രംഗത്തുള്ളത്.

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കു പരമേശ്വരനും തമ്മിലാണ് മത്സരം. ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, നാസർ ലത്തീഫ് എന്നിവരാണ് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. അതേസമയം, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേയ്ക്കുള്ള നാമനിർദേശ പത്രിക നടി നവ്യ നായർ പിൻവലിച്ചു.

ട്രഷറർ സ്ഥാനത്തേയ്ക്ക് ഉണ്ണിശിവപാൽ, അനൂപ് ചന്ദ്രൻ എന്നിവരും മത്സര രംഗത്തുണ്ട്. അതേസമയം, നടൻ അനൂപ് ചന്ദ്രനെതിരെ അൻസിബ മുഖ്യമന്ത്രിക്ക് പരാതി നൽകി. സ്ത്രീത്വത്തെ അപമാനിക്കുകയും വ്യക്തിഹത്യ ചെയ്തെന്നുമാണ് പരാതി.

See also  ആടിയുലഞ്ഞ്‌ താരസംഘടന AMMA വിവാദങ്ങളിൽ മനം മടുത്ത്‌ മോഹൻലാലും രാജി വെക്കുമോ ? കടുത്ത പ്രതിസന്ധി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article