Saturday, April 5, 2025

പൂരം അലങ്കോലമാക്കിയ അങ്കിത് അശോകിനെ മാറ്റി; ആര്‍ ഇളങ്കോ തൃശൂരിന്റെ പുതിയ സിറ്റി പൊലീസ് കമ്മീഷണര്‍

Must read

- Advertisement -

തൃശൂര്‍: തൃശൂര്‍ കമ്മീഷണര്‍ അങ്കിത് അശോകിനെ മാറ്റി. കമ്മീഷണറെ മാറ്റാന്‍ മുഖ്യമന്ത്രി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ കുടുങ്ങി തീരുമാനം വൈകുകയായിരുന്നു. ആര്‍ ഇളങ്കോയാണ് തൃശൂരിന്റെ പുതിയ സിറ്റി പൊലീസ് കമ്മീഷണര്‍. തൃശൂര്‍ പൂരത്തില്‍ വിവാദങ്ങളുണ്ടാക്കി എല്‍ഡിഎഫിന്റെ തോല്‍വിക്ക് കാരണമായത് അങ്കിതിന്റെ നടപടികളായിരുന്നു. അങ്കിതിന് സര്‍ക്കാര്‍ പുതിയ നിയമനം നല്‍കിയിട്ടില്ല.

നേരത്തെ പൂരം അലങ്കോലമാക്കിയതിന്റെ മുഖ്യ ഉത്തരവാദി സിറ്റി പൊലീസ് കമീഷണറാണെന്ന് വ്യക്തമാക്കി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അങ്കിതിന്റെ നേതൃത്വത്തിലുളള പൊലീസിനുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ആനകള്‍ക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പൊലീസ് തടയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

See also  ബിജെപി നേതാവ് സുരേഷ്ഗോപിക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകി …
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article