ഒടുവില്‍ അനിതയ്ക്ക് മുന്നില്‍ മുട്ടുമടക്കി സര്‍ക്കാര്‍.ഐ.സി.യു പീഡനക്കേസില്‍ അതീജിവിതയെ പിന്തുണച്ചതിന് സ്ഥലംമാറ്റപ്പെട്ട സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ പി.ബി. അനിതയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുനര്‍നിയമനം നല്‍കി. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.
ഹൈക്കോടതിയുടെ നിര്‍ദ്ദേശമുണ്ടായിട്ടും അനിതയ്ക്ക് നിയമനം നല്‍കാതിരുന്ന സര്‍ക്കാര്‍ നടപടി വിവാദമായിരുന്നു. നിയമനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് അനിതയും അവരെ പിന്തുണച്ച് അതിജീവിതയും സമരം നടത്തിയതും ശ്രദ്ധ നേടി. ഇതിന് പിന്നാലെയാണ് അനിതയ്ക്ക് നിയമനം നല്‍കാന്‍ സര്‍ക്കാര്‍ ഡി.എം.ഇയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്. അനിതയുടെ കോടതിയലക്ഷ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. സമരം അവസാനിപ്പിക്കുമെന്നും സര്‍ക്കാര്‍ നടപടിയില്‍ പൂര്‍ണ തൃപ്തിയില്ലെന്നും അനിത പറഞ്ഞു.നേരത്തെ കോടതിയുടെ അന്തിമവിധിയുടെ അടിസ്ഥാനത്തിലാണ്‌ന പുനര്‍നിയമനമെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിരുന്നു.
അനിതയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിയമനം നൽകി, സർക്കാർ ഉത്തരവ് പുറത്തിറങ്ങി

- Advertisement -
- Advertisement -