Wednesday, May 21, 2025

പിസിയുടെ പിണക്കം മാറ്റാന്‍ അനില്‍ ആന്റണി നേരിട്ടെത്തി

Must read

- Advertisement -

ബിജെപി പത്തനംതിട്ട സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി പിസി ജോര്‍ജ്ജിന്റെ വീട്ടിലെത്തി. വീട്ടിലെത്തിയ അനില്‍ ആന്റണിയെ മധുരം നല്‍കി സ്വീകരിച്ചു. സീറ്റ് നിഷേധിച്ചതില്‍ പരസ്യപ്രതികരണം നടത്തിയ പിസി ജോര്‍ജ്ജ് പിന്നീട് ബിജെപി ദേശീയ നേതൃത്വത്വത്തിന്റെ ഇടപെട്ടതോട അയയുകയായിരുന്നു. അനില്‍ ആന്റണിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് പിസി അറിയിച്ചു. താന്‍ മല്‍സരിക്കുമ്പോള്‍ ഉണ്ടാകുന്നത് പോലത്തെ പിന്തുണ അനില്‍ ആന്റണിക്ക് (Anil Antony) സഭ നേതൃത്വങ്ങളില്‍ നിന്ന് കിട്ടിയേക്കില്ല. അതിനായി താന്‍ പ്രവര്‍ത്തിക്കുമെന്നും അറിയിച്ചു.

പിസി ജോര്‍ജിനെ (PC GEORGE) വിമര്‍ശിച്ചുള്ള തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രതികരണത്തിനും പിസി ജോര്‍ജ് മറുപടി നല്‍കി. സ്വയം നിയന്ത്രിക്കണമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞത് നന്നായെന്നും തുഷാര്‍ തന്നെ പ്രചാരണത്തിന് വിളിക്കുമെന്ന് തോന്നുന്നുണ്ടോയെന്നും പിസി ജോര്‍ജ് ചോദിച്ചു. വിളിക്കാതെ പ്രചാരണത്തിന് പോകേണ്ട കാര്യം ഇല്ലല്ലോ. വിളിക്കാതെ പോകാന്‍ താന്‍ ചന്തയല്ലെന്നും പിസി ജോര്‍ജ് തുറന്നടിച്ചു. അതേസമയം, പിസി ജോര്‍ജിന് പിണക്കമെന്നത് മാധ്യമ സൃഷ്ടിയെന്ന് അനില്‍ ആന്റണി പറഞ്ഞു. അനില്‍ ആന്റണിക്കൊപ്പം പത്തനംതിട്ടയിലെ മുതിര്‍ന്ന നേതാക്കളുമുണ്ടായിരുന്നു.

See also  ബഹ്‌റൈനിൽ നിന്നുള്ള വിമാനത്തിനകത്ത് വച്ച് യാത്രക്കാരനു ദാരുണാന്ത്യം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article