Monday, March 17, 2025

ആശമാരുടെ സമരത്തിന് പിന്നാലെ അങ്കണവാടി ജീവനക്കാരും സെക്രട്ടറിയേറ്റ് മുന്നില്‍ ഇന്ന് മുതല്‍ രാപകല്‍ സമരം തുടങ്ങും

മരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഹോണറേറിയം നല്‍കേണ്ടതില്ലെന്ന ഉത്തരവ് വനിത ശിശു വികസന ഡയറക്ടര്‍ ഇറക്കി

Must read

- Advertisement -

തലസ്ഥാനം സമരച്ചൂടില്‍. ആശാവര്‍ക്കര്‍മാരുടെ സമരത്തിന്റെ മാതൃകയില്‍ വേതന വര്‍ധനവ് അടക്കം ഉന്നയിച്ച് അങ്കണവാടി ജീവനക്കാരുടെ രാപകല്‍ സമരം ഇന്ന് ആരംഭിക്കും. സമരത്തെ പൊളിക്കാന്‍ സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഹോണറേറിയം നല്‍കേണ്ടതില്ലെന്ന ഉത്തരവ് വനിത ശിശു വികസന ഡയറക്ടര്‍ ഇറക്കി. സെക്രട്ടറിയേറ്റിന് മുന്നില്‍ രാപകല്‍ സമരം ഇരിക്കുമെന്നാണ് അങ്കണവാടി ജീവനക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്

ജീവനക്കാര്‍ സമരത്തില്‍ ഏര്‍പ്പെട്ടാലും കുട്ടികള്‍ക്ക് ‘ഫീഡിംഗ് ഇന്റെറപ്ഷന്‍’ ഉണ്ടാവാതിരിക്കാന്‍ അങ്കണവാടികള്‍ അടച്ചിടരുതെന്നും ഉത്തരവിലുണ്ട്. പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം നിഷേധിക്കല്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 45 ന്റെ ലംഘനമാണെന്നും ആയതിനാല്‍ പ്രീ സ്‌കൂള്‍ പഠനം നിലയ്ക്കുന്ന രീതിയില്‍ സമരം ചെയ്യുകയാണെങ്കില്‍ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.

See also  അച്ഛൻ സംവിധാനം ചെയ്ത് സിനിമ കാണാൻ പ്രണവും വിസ്മയയും ചെന്നൈയിലെ തിയേറ്ററിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article