Thursday, October 30, 2025

അനന്തുകൃഷ്ണൻ ‘അഴിക്കുള്ളിൽ’ തന്നെ; ജാമ്യം നിഷേധിച്ച് കോടതി…

Must read

മലപ്പുറം (Malappuram) : പാതിവില തട്ടിപ്പ് കേസിൽ പ്രതി അനന്തു കൃഷ്ണന്റെ ജാമ്യപേക്ഷ തള്ളി. (The bail plea of ​​accused Ananthu Krishnan in the half-price fraud case was rejected.) മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യ ഹർജി തള്ളിയത്. പ്രതി സമാനമായ 34 കേസുകളിൽ കൂടി പ്രതിയാണെന്നും പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യത ഉണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിച്ചു കൊണ്ടാണ് കോടതി ഉത്തരവ്.

കുറ്റകൃത്യം ഗൗരവതരമെന്ന് മജിസ്‌ട്രേറ്റ് കോടതി പറഞ്ഞു. കുറ്റകൃത്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കും. കേസിന്റെ ആഴം പരിശോധിച്ച് മാത്രമേ തീരുമാനമെടുക്കാനാവൂ.അന്വേഷണ സംഘത്തിന്റെ ആശങ്ക യുക്തിപരമെന്നും മജിസ്‌ട്രേറ്റ് കോടതി പറഞ്ഞു. നിലവിൽ കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന്‌ കൈമാറാൻ തീരുമാനമായിട്ടുണ്ട്.

കണ്ണൂർ, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലെ വിവിധ പൊലീസ്‌ സ്‌റ്റേഷുകളിൽ രജിസ്‌റ്റർ ചെയ്‌ത 34 കേസുകളാണ്‌ കൈമാറിയത്‌. ഇതുമാത്രം 37 കോടിയുടേതുവരും. മറ്റു ജില്ലകളിലുള്ള പരാതികളും രജിസ്‌റ്റർ ചെയ്യുന്ന മുറയ്‌ക്ക്‌ ക്രൈം ബ്രാഞ്ചിന്‌ കൈമാറാനാണ് തീരുമാനം. 15 ദിവസത്തിനകം പ്രാഥമികാന്വേഷണം പൂർത്തിയാക്കും.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article