Wednesday, May 21, 2025

യുവതിയെ നടുറോഡിൽ കഴുത്തറുത്ത് കൊല്ലാൻ ശ്രമം…

Must read

- Advertisement -

കൊച്ചി (Kochi) : എറണാകുളം കളമശേരി (Ernakulam Kalamasery) യിൽ നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം. ഗുരുതരമായി പരുക്കേറ്റ നീനു (Neenu)(26) എന്ന യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ യുവതി ജോലിക്കു പോകുന്നതിനിടെയായിരുന്നു സംഭവം. ഇവരുടെ ഭർത്താവ് ആർഷലി (Arshal) നെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സ്കൂട്ടറിലെത്തിയ ആർഷൽ കളമശേരി എകെജി റോഡിൽ വച്ചാണ് നീനുവിനെ ആക്രമിച്ചത്. കത്തി ഉപയോഗിച്ച് കഴുത്തു മുറിക്കാൻ ശ്രമിക്കുകയായിരുന്നു. ആറുവർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ ഒരുവർഷമായി ഇവർ വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

See also  ഹണി റോസിന്റെ പരാതിയിൽ ആദ്യ അറസ്റ്റ് ; കേസെടുത്തത് 30 പേർക്കെതിരെ, അശ്ലീല കമന്റിട്ടവർ കുടുങ്ങും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article