Friday, April 4, 2025

അമിതാഭ് ബച്ചന്റെയും ജയയുടെയും ആസ്തി 1,578 കോടി

Must read

- Advertisement -

ന്യൂഡൽഹി (Newdelhi: : നടൻ അമിതാഭ് ബച്ചന്റെയും ഭാര്യ ജയ ബച്ചന്റെയും (Actor Amitabh Bachchan and his wife Jaya Bachchan) ആസ്തി (Asset) വിവരങ്ങൾ പുറത്ത്. ഇരുവരുടെയും ആകെ ആസ്തി (Asset) 1,578 കോടി രൂപയാണ്. സമാജ്‌വാദി പാർട്ടിയുടെ രാജ്യസഭാ സ്ഥാനാർത്ഥി (Rajya Sabha candidate of Samajwadi Party) യായ ജയാ ബച്ചൻ തുടർച്ചയായ അഞ്ചാം തവണയും നാമനിർദേശ പത്രിക (Nomination Paper) സമർപ്പിച്ചിരുന്നു. പത്രിക സത്യവാങ് മൂലത്തിലാണ് ആസ്തി (Asset) കളെക്കുറിച്ചുള്ള വിവരങ്ങൾ ഉള്ളത്.

2022 – 23 സാമ്പത്തിക വർഷത്തിലെ ജയ ബച്ചന്റെ മാത്രം ആസ്തി (Asset) ഏകദേശം 1,63,56,190 ആണെന്നും അമിതാഭ് ബച്ചന്റെ ആസ്തി (Asset) 273,74,96,590 ആണെന്നുമാണ് റിപ്പോർട്ട്. ചൊവ്വാഴ്ചയാണ് ജയ ബച്ചൻ നാമനി‌ർദേശ പത്രിക സമർപ്പിച്ചത്. 2004 മുതൽ ജയ ബച്ചൻ എസ്‌പി അംഗമായി പ്രവർത്തിക്കുന്നു.

ജയയുടെയും അമിതാഭ് ബച്ചന്റെയും സംയുക്ത ജംഗമ (Combined Movable) സ്വത്തിന്റെ മൂല്യം 849.11 കോടി രൂപയാണ്.ഇത് കൂടാതെ 729.77 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും (immovable properties) ഉണ്ട്. ജയാ ബച്ചന്റെ ബാങ്ക് ബാലൻസ് 10,11,33,172 രൂപയും അമിതാഭ് ബച്ചന്റേത് 120,45,62,083 രൂപയുമാണ്. ജയയുടെ കെെയിൽ 40.97 കോടി വിലമതിക്കുന്ന ആഭരണങ്ങളും 9.82 ലക്ഷം രൂപ വിലമതിക്കുന്ന വാഹനങ്ങളുമുണ്ട്.

അമിതാഭ് ബച്ചന് 54.77 കോടി രൂപയുടെ ആഭരണങ്ങളും രണ്ട് മെഴ്സിഡസ്, റേഞ്ച് റോവർ (Two Mercedes and a Range Rover) എന്നിവയുൾപ്പെടെ 16 വാഹനങ്ങളും ഉണ്ട്. 17.66 കോടി രൂപ വിലമതിക്കുന്ന വാഹനങ്ങളാണ് ബച്ചനുള്ളത്.ദമ്പതികളുടെ സംയുക്ത ആസ്തികളിൽ വിവിധ സ്രോതസുകളിലൂടെ നേടിയ സ്വത്ത് ഉൾപ്പെടുന്നു. അംഗീകാരങ്ങൾ, എംപി ശമ്പളം, പ്രൊഫഷണൽ ഫീസ് എന്നിവയിൽ നിന്നാണ് ജയ ബച്ചൻ സ്വത്ത് സമ്പാദിച്ചിട്ടുള്ളത്. അതേസമയം അമിതാഭ് ബച്ചൻ പലിശ, വാടക, ലാഭവിഹിതം, മൂലധന നേട്ടം, സോളാർ പ്ലാന്റിൽ നിന്നുള്ള വരുമാനം എന്നിവയിൽ നിന്നാണ് വരുമാനം കണ്ടെത്തിയത്.

See also  'അയാം ഭരത്ചന്ദ്രൻ ജസ്റ്റ് റിമംബർ ദാറ്റ്'! സിനിമാ സ്റ്റൈൽ ഡയലോഗുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article