സിപിഎമ്മിനെ തകർക്കാൻ അമേരിക്കയിൽ നിന്നും പോസ്റ്റ് മോഡേൺ പരിശീലനം നേടിയവർ

Written by Taniniram

Published on:

കണ്ണൂർ: സിപിഎമ്മിനെ നശിപ്പിക്കാൻ അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പോസ്​റ്റ് മോഡേൺ എന്ന പേരിൽ പ്രത്യേക പരിശീലനം നൽകിയവരെ ഇന്ത്യയിലേക്ക് അയയ്ക്കുന്നുവെന്ന് സിപിഎം കേന്ദ്രകമ്മി​റ്റി അംഗം ഇ പി ജയരാജൻ. കണ്ണപുരത്ത് സിപിഎം പാപ്പിനിശ്ശേരി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു ജയരാജന്റെ അമേരിക്കൻ കുറ്റപ്പെടുത്തൽ.

രാജ്യത്തിന്റെ പല മേഖലകളിലായി അവരുടെ പ്രവർത്തനം വ്യാപിപ്പിക്കുകയാണ്. അതിന്റെ ഭാഗമായി ഇവിടെ വലതുപക്ഷ ശക്തികൾ മാദ്ധ്യമങ്ങളുടെ കൂട്ടുപിടിച്ച് തെ​റ്റായ പ്രചാരണമാണ് നടത്തുന്നത്. നേതൃത്വത്തിനെതിരെ ആക്രമണം അഴിച്ചുവിട്ട് പാർട്ടിയെ തകർക്കാനുള്ള ആസൂത്രിതശ്രമം നടക്കുന്നു. ഇതു തിരിച്ചറിയാൻ സഖാക്കൾക്ക് കഴിയാതെപോകുന്നു. ഇതേ രീതിയിലുള്ള ആക്രമണം നടത്തിയാണ് ലോകത്തെ പല കമ്യൂണിസ്​റ്റ് പാർട്ടികളെയും തകർത്തത്.

മാദ്ധ്യമങ്ങളെ പണംകൊടുത്ത് ആസൂത്രിതമായി ഉപയോഗിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാൻ പ്രവർത്തകർ ഉണർന്നുപ്രവർത്തിക്കണം. പാർട്ടിക്കകത്ത് വിമർശനങ്ങളാകാം. പക്ഷേ, തെ​റ്റുകൾ ചൂണ്ടിക്കാണിക്കൽ എന്ന പേരിൽ വാർത്തകളുണ്ടാക്കി പ്രചരിപ്പിക്കുകയാണ്.സഖാക്കൾ തമ്മിൽ മാനസിക ഐക്യവും പൊരുത്തവും ഉണ്ടായാലേ ഈ പ്രതിസന്ധി മറികടക്കാനാകൂ’.

See also  വെള്ളാപ്പള്ളി നടേശൻ യു ഡി എഫ് സ്ഥാനാർത്ഥികളോട് മുഖം തിരിക്കുന്നു….

Related News

Related News

Leave a Comment