ആലുവയിൽ കാണാതായ പെൺകുട്ടികളെ തൃശ്ശൂരിൽ കണ്ടെത്തി

Written by Taniniram

Published on:

എറണാകുളം: ആലുവയില്‍ കാണാതായ 3 പെണ്‍കുട്ടികളെ തൃശൂരില്‍ നിന്ന് കണ്ടെത്തി. തൃശ്ശൂര്‍ പുതുക്കാട് വെച്ച് കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇവരെ കൊരട്ടി പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇവരെ കൊണ്ടുവരാന്‍ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ നിന്ന് വനിതാ പൊലീസുകാരുള്‍പ്പെട്ട സംഘം തിരിച്ചിട്ടുണ്ട്. തോട്ടക്കാട്ടുകരയില്‍ പ്രവര്‍ത്തിക്കുന്ന സംരക്ഷണകേന്ദ്രത്തില്‍ നിന്നാണ് ഇന്നലെ അര്‍ധരാത്രി പെണ്‍കുട്ടികള്‍ പുറത്തേക്ക് പോയത്.

Related News

Related News

Leave a Comment