Sunday, October 26, 2025

കുഞ്ഞിന്റെ കണ്ണും വായയും യഥാസ്ഥാനത്തല്ല, ജനനേന്ദ്രിയം ഇല്ല, നവജാതശിശുവിന്റെ വൈകല്യത്തിൽ നാല് ഡോക്ടർമാർക്കെതിരെ കേസ്‌

Must read

ആലപ്പുഴ: നവജാത ശിശുവിന് ഗുരുതര വൈകല്യമുണ്ടായ സംഭവത്തില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ.ഷേര്‍ലി, ഡോ. പുഷ്പ, സ്വകാര്യ ലാബിലെ രണ്ട് ഡോക്ടര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്.

എന്നാല്‍, തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഡോ. പുഷ്പ പറഞ്ഞു. ഗര്‍ഭകാലത്തെ ആദ്യ രണ്ട് മാസത്തില്‍ മാത്രമാണ് കുഞ്ഞിന്റെ അമ്മയെ ചികിത്സിച്ചത്. ഈ കാലയളവില്‍ ശിശുവിന്റെ വൈകല്യം കണ്ടെത്താന്‍ കഴിയില്ല. അഞ്ചാം മാസത്തിലാണ് വൈകല്യം തിരിച്ചറിയുന്നത്. ആ സമയത്ത് കുഞ്ഞിന്റെ അമ്മ തന്റെയടുക്കല്‍ ചികിത്സയ്ക്ക് എത്തിയില്ലെന്നും ഡോ.പുഷ്പ വ്യക്തമാക്കി. സ്വകാര്യലാബിലെ റിപ്പോര്‍ട്ട് അനുസരിച്ചാണ് ചികിത്സിച്ചതെന്ന് ഡോ.ഷേര്‍ലിയും പറയുന്നു.

കുഞ്ഞിന്റെ ചെവിയും കണ്ണും യഥാസ്ഥാനത്തല്ല ഉള്ളതെന്ന് കുടുംബം പരാതിയില്‍ പറയുന്നു. വായയും കണ്ണും തുറക്കുന്നില്ല. ഹൃദയത്തില്‍ ദ്വാരം ഉണ്ട്. ജനനേന്ദ്രിയം ഇല്ല. മുഖം ശരിയായ രൂപത്തിലല്ല. മലര്‍ത്തിക്കിടത്തിയാല്‍ നാവ് ഉള്ളിലേയ്ക്ക് പോകും. കാലിനും കൈയ്ക്കും വളവുണ്ട്. ഗര്‍ഭകാലത്ത് പല തവണ സ്‌കാനിംഗുകള്‍ നടത്തിയെങ്കിലും ഡോക്ടര്‍മാര്‍ വൈകല്യം കണ്ടെത്തിയില്ലെന്ന് കുഞ്ഞിന്റെ അമ്മ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ആരോഗ്യം വിഭാഗം ഡയറക്ടര്‍ ഡിഎംഒയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ സൂപ്രണ്ടിനോട് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഡിഎംഒയും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സൂപ്രണ്ട് താമസിയാതെ ഡിഎംഒയ്ക്ക് കൈമാറും.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article