തൃശൂർ (Thrissur) : വടക്കാഞ്ചേരി അകമലയിൽ ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകി അധികൃതർ. പ്രദേശത്ത് ഉരുൾപൊട്ടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പ്രദേശത്തു നിന്നും ആളുകളോട് മാറി താമസിക്കാൻ നിർദേശം നൽകി.
മഴക്കാലം കഴിയുന്നതുവരെ ഏത് നിമിഷവും ഉരുൾപൊട്ടാൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. മണ്ണിന് ബലക്കുറവുണ്ട്. മണ്ണിനടിയിലൂടെ ഉറവയുള്ളത് ഉരുൾപൊട്ടാനുള്ള സാധ്യത വർധിപ്പിക്കു എന്നും റിപ്പോർട്ടിലുണ്ട്.