മന്ത്രി എ കെ ശശീന്ദ്രൻ രാജിയിലേക്കോ? കുട്ടനാട് MLA തോമസ് കെ തോമസ് മന്ത്രി സ്ഥാനത്തേക്കെന്നു സൂചന, എൻ സി പിയിലെ പുതിയ നീക്കങ്ങൾ

Written by Taniniram

Published on:

കേരളത്തിലെ എന്‍സിപിയില്‍ വീണ്ടും പുതിയ നീക്കങ്ങള്‍. മന്ത്രി എ.കെ. ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ഒഴിയാന്‍ സാധ്യതയെന്നാണ് വാര്‍ത്തകള്‍ വരുന്നത്. കുട്ടനാട് എം.എല്‍.എ. തോമസ് കെ. തോമസ് മന്ത്രിയാകും. മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ തോമസ്. തോമസ് ചാണ്ടിയുടെ മരണത്തെ തുടര്‍ന്നാണ് തോമസ് കെ തോമസ് കുട്ടനാട് എംഎല്‍എയായത്.

എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയും തോമസ് കെ. തോമസും അടുത്തദിവസം ശരദ്പവാറിനെ കാണും. പവാര്‍ സമ്മതിച്ചാല്‍ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെക്കും. ശശീന്ദ്രന് ചില ആരോഗ്യ പ്രശ്നങ്ങളുണ്ട്. ഇതിനൊപ്പം കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം മന്ത്രിയായിരുന്ന വ്യക്തിയെന്ന പദവിയും ശശീന്ദ്രന്‍ സ്വന്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ വിശ്രമ ജീവിതത്തിന് ശശീന്ദ്രന്‍ ആഗ്രഹിക്കുന്നുവെന്നാണ് സൂചന. എന്നാല്‍ പുതിയ നീക്കങ്ങളില്‍ ശശീന്ദ്രന്‍ മനസ്സ് തുറന്നിട്ടില്ല.

എന്‍.സി.പി.യിലെ രണ്ട് എം.എല്‍.എ.മാരും രണ്ടരവര്‍ഷംവീതം മന്ത്രിസ്ഥാനം പങ്കിടണമെന്ന് 2021-ലെ തിരഞ്ഞെടുപ്പിനുശേഷം തോമസ് കെ. തോമസ് ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നില്ല.

Leave a Comment