Sunday, March 9, 2025

പിണറായിക്ക് പ്രായപരിധി ബാധകമാകില്ല!!!

Must read

സംസ്ഥാന കമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും ഇളവ് നൽകും

ദില്ലി (Delhi) : കേരളാ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ പിണറായി വിജയന് സംസ്ഥാന കമ്മിറ്റിയിലും പൊളിറ്റ്ബ്യൂറോയിലും സിപിഎം ഇളവ് നൽകും. (Kerala Chief Minister and senior leader Pinarayi Vijayan will be relieved by CPM in state committee and politburo.) പ്രായപരിധി പിണറായി വിജയന് ബാധകമാകില്ല. കണ്ണൂരിൽ നിന്നുള്ള മറ്റൊരു മുതിർന്ന നേതാവ് ഇ പി ജയരാജനെ കേന്ദ്ര കമ്മിറ്റിയിൽ നിലനിറുത്താനും ധാരണയായെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. സമ്മേളന സമയത്ത് പ്രായപരിധി 75 ആകുന്നവരെ ഒഴിവാക്കാനാണ് വ്യവസ്ഥയെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിശദീകണം. അതിനാൽ ഇപിക്കും തൽക്കാലം കേന്ദ്ര കമ്മിറ്റിയിൽ തുടരാം.

കേരളത്തിലാണ് സിപിഎമ്മിന് നിലവിൽ ഭരണമുള്ളത്. അതിനാൽ കേരളത്തിൽ ഭരണം നിലനിർത്തുകയെന്നത് ദേശീയ തലത്തിലും സിപിഎമ്മിന് വളരെ പ്രധാനമാണ്. പശ്ചിമ ബംഗാളിലടക്കം അധികാത്തിൽ ഉടൻ തിരിച്ചെത്തുകയെന്നത് അപ്രായോഗികമാണെന്നാണ് വിലയിരുത്തൽ. അതിനാൽ കേരളത്തിൽ നിന്നുള്ള നേതാക്കൾക്ക് കൂടുതൽ പരിഗണന ലഭിച്ചേക്കും.

സംസ്ഥാന സമ്മേളനത്തിന് കേന്ദ്ര നേതാക്കൾ എത്തും. പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, അശോക് ദാവ്ളെ, ബിവി രാഘവലു എന്നിവർ പങ്കെടുക്കും. ഇവരിൽ അടുത്ത പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത് അശോക് ദാവ്ളെ, ബിവി രാഘവലുവുമാണ്. പിണറായി വിജയൻ, എ വിജയരാഘവൻ, എം.എ. ബേബി, എം.വി ഗോവിന്ദൻ എന്നീ പിബി അംഗങ്ങൾ കേരളത്തിലുണ്ട്. വിജു കൃഷ്ണൻ, എആർ സിന്ധു എന്നീ സെൻററിലുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. എംവി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായി തുടരുമെന്നാണ് പാർട്ടി വ്യത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

See also  Exclusive ബിഗ് ബോസ് ; വിവാദങ്ങളില്‍ മോഹന്‍ലാലിന് അതൃപ്തി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article