എറണാകുളം : ട്രെയിന്‍ ടിടിഇമാര്‍ക്ക് നേരെയുളള ആക്രമണ തുടര്‍ക്കഥയാകുന്നു. സംസ്ഥാനത്ത് ഇന്നും ടിടിഇക്ക് നേരെ ആക്രമണമുണ്ടായി ബെംഗളുരൂ-കന്യാകുമാരി എക്‌സ്പ്രസ് വടക്കാഞ്ചേരിയിലെത്തിയപ്പോഴാണ് അതിക്രമമുണ്ടായത്. ടിക്കറ്റ് ചോദിച്ചപ്പോള്‍ യുവാക്കള്‍ പ്രകോപിതരാകുകയും ടിടിഇമാരായ യുപി സ്വദേശി മനോജ് വര്‍മ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ് എന്നിവരെ തള്ളിയിട്ടശേഷം ഓടിരക്ഷപ്പെടുകയും ചെയ്തു.
പിന്നീട് റെയില്‍വെ പോലീസെത്തി കൊല്ലം സ്വദേശി അശ്വിന്‍, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെ പിടികൂടി. ഇരുവരും ജനറല്‍ ടിക്കറ്റാണ് എടുത്തിരുന്നത്. എന്നാല്‍ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്നു. ഒന്നുകില്‍ അധികതുക നല്‍കുക അല്ലെങ്കില്‍ ബോഗി മാറി കയറുകയെന്നാണ് ടിടിഇമാര്‍ ഇവരോട് പറഞ്ഞത്. എന്നാല്‍ ടിടിഇമാരെ അപകടകരമാവിധം തളളിയിട്ട ശേഷം മറ്റൊരു കോച്ചിന്റെ ബാത്‌റൂമില്‍ ഒളിക്കുകയായിരുന്നു. പിന്നീട് പോലീസ് പരിശോധനയില്‍ ഇവരില്‍ നിന്നും കഞ്ചാവും പിടിച്ചെടുത്തു. നിരന്തരം ആക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് യാത്രക്കാരിലും ടിടിഇമാര്‍ക്കിടയിലും ആശങ്കയായിട്ടുണ്ട്.