Saturday, March 29, 2025

ഭാര്യയേയും മക്കളേയും വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി….

Must read

- Advertisement -

കോട്ടയം (Kottayam): പാലാ പൂവരണി (Pala Puvarani) യിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. അകലകുന്നം ഞണ്ടുപാറ സ്വദേശി ജെയ്‌സൺ തോമസി (Jaison Thomas from Akalakunnam Njandupara) നേയും ഭാര്യയെയും മൂന്നു പിഞ്ചുമക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയേയും മക്കളേയും വെട്ടിക്കൊന്നശേഷം ജെയ്‌സൺ ജീവനൊടുക്കി എന്നാണു പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.

വീടിനുള്ളിൽ കട്ടിലിൽ വെട്ടേറ്റ് രക്തം വാർന്ന നിലയിലായിരുന്നു ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മൃതദേഹം. ജെയ്സണെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇയാൾ ഒരു വർഷത്തോളമായി പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്‌ക്ക് താമസിക്കുകയായിരുന്നു. റബർ ഫാക്ടറിയിലെ ഡ്രൈവറാണ് ഇയാൾ. പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

See also  മാതാവിനെയും മുത്തച്ഛനെയും വിഷം കൊടുത്ത് കൊലപ്പെടുത്തിയ 20 കാരൻ അറസ്റ്റിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article