ഹോണടിച്ചതിനെ തുടർന്ന് തർക്കം യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു

Written by Web Desk1

Published on:

തൃശൂർ: ബൈക്ക് യാത്രികർ ഹോണടിച്ചതിനെ തുടർന്നുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പുല്ലഴി സ്വദേശി എനോഷ് ബിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ ചേറ്റുപുഴ സ്വദേശി അജോ.പി.ജോസിനെ പോലീസ് അറസ്റ്റ് ചെയ്തു.

തന്റെ വാഹനത്തിന് പിന്നിൽ നിരന്തരം ഹോൺ അടിക്കുന്നത് എനോഷ് ചോദ്യം ചെയ്തു. തുടർന്ന് കണ്ണാപുരത്തെ പെട്രോൾ പമ്പിൽ കയറി. ഇവിടെ നിന്ന് ഇറങ്ങിയപ്പോൾ അജോ കാത്ത് നിന്നു കുത്തുകയായിരുന്നു.

Related News

Related News

Leave a Comment