പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പ്രത്യേക നിരീക്ഷണത്തില്‍ അഫാന്‍
തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലക്കേസ് പ്രതി അഫാന്‍ ജയിലില്‍ പോലീസിനോട് ആത്മഹത്യ ഭീക്ഷണി മുഴക്കിയിരിക്കുകയാണ്. അഫാനെ അന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പിന് അടക്കം ഇനിയും കൊണ്ടപോകേണ്ടതുണ്ട്. അതുകൊണ്ട് തന്നെ അധികം താമസിയാതെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും. ഇതിനിടെ പ്രതിയുടെ മനോനില പരിശോധിക്കാനും പോലീസ് ഒരുങ്ങുന്നുണ്ട്. പ്രതിയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ പ്രത്യേക നിരീക്ഷണ സെല്ലിലേക്ക് മാറ്റിയിട്ടുണ്ട്. അഫാന്റെ മനോനിലയുമായി ബന്ധപ്പെട്ട പരിശോധന നടത്തിയതിനുശേഷമേ കസ്റ്റഡിയില്‍ വാങ്ങുകയുള്ളുവെന്ന് അന്വേഷണ സംഘം അറിയിച്ചു.
‘ഉമ്മ മരിച്ചുവെന്ന് കരുതിയാണ് മറ്റുള്ളവരെ താന്‍ കൊന്നത്. ബന്ധുക്കള്‍ സ്ഥിരമായി ആക്ഷേപിച്ചുവെന്നും താനും മരിക്കുമെന്നും’ അഫാന്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. ഇതിനുപിന്നാലെ അഫന് വന്‍ സുരക്ഷയാണ് ഉദ്യോഗസ്ഥര്‍ ഒരുക്കിയിരിക്കുന്നത്. പൂജപ്പുര ജയിലിലേക്ക് മാറ്റിയ അഫാന് എതിരെ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. അഫാനൊപ്പം സെല്ലില്‍ മറ്റൊരു തടവുകാരനുമുണ്ട്. സദാ നീരക്ഷണമാണ് പോലീസ് ഒരുക്കുന്നത്.