- Advertisement -
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷക ശ്യാമിലി ജസ്റ്റിനെ മര്‍ദിച്ചശേഷം ഒളിവില്‍ പോയ പ്രതി സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസ് ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്.
അതേസമയം ബെയ്ലിന്‍ ദാസിനെ പിടികൂടാന്‍ പോലീസിനായിട്ടല്ല. ബെയ്ലിനായി നാല് സംഘങ്ങളായാണ് പോലീസ് അന്വേഷണം. ബെയ്ലിന്‍ ദാസ് കേരളം വിട്ടുപോയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
യുവതിയെ ഓഫീസിനുള്ളില്‍ അടിച്ചു വീഴ്ത്തിയെന്നും പരാതിയുണ്ട്. വഞ്ചിയൂര്‍ കോടതിക്കു സമീപമുള്ള ബെയ്ലിന്‍ ദാസിന്റെ ഓഫീസിലായിരുന്നു സംഭവം.