Monday, June 30, 2025

അഭിഭാഷക ശ്യാമിലിയെ മര്‍ദിച്ച കേസില്‍ അഡ്വ.ബെയ്ലിന്‍ ദാസ് റിമാന്‍ഡില്‍, വാദങ്ങള്‍ അംഗീകരിക്കാതെ കോടതി

Must read

- Advertisement -

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷക ജെ.വി.ശ്യാമിലിയെ മര്‍ദിച്ച കേസില്‍ സീനിയറായ അഡ്വ.ബെയ്‌ലിന്‍ ദാസിനെ റിമാന്‍ഡ് ചെയ്തു. ബെയ്‌ലിന്റെ ജാമ്യാപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും.

തടഞ്ഞുവെക്കല്‍, മര്‍ദനം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. മര്‍ദനത്തിന് പിന്നാലെ ഒളിവില്‍പോയ ബെയ്‌ലിന്‍ ദാസിനെ കഴിഞ്ഞ ദിവസം പോലീസ് നാടകീയമയിട്ടാണ് പിടികൂടിയത്.

മര്‍ദനമേറ്റ ജൂനിയര്‍ അഭിഭാഷക പാറശ്ശാല കരുമാനൂര്‍ കോട്ടവിള പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്യാമിലി(26)യുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചതുള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച വഞ്ചിയൂരിലെ വക്കീല്‍ ഓഫീസില്‍വെച്ചായിരുന്നു ഇവര്‍ക്കു മര്‍ദനമേറ്റത്.

വ്യാഴാഴ്ച ജില്ലാ സെഷന്‍സ് കോടതിയിലാണ് ബെയ്ലിന്‍ ദാസ് ജാമ്യാപേക്ഷ നല്‍കിയത്. താന്‍ ആരെയും ബോധപൂര്‍വം മര്‍ദിച്ചിട്ടില്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്നുണ്ടായ സംഭവമാണെന്നുമാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്നും അപേക്ഷയിലുണ്ടായിരുന്നു

See also  അയോധ്യാ ; ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിയ ആ.. വാർത്തയ്ക്ക് പിന്നിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article