തിരുവനന്തപുരം: വഞ്ചിയൂരില്‍ യുവ അഭിഭാഷക ശ്യാലിനിയെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പ്രതിയായ സീനിയര്‍ അഡ്വക്കേറ്റ് ബെയ്ലിന് ദാസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ബെയ്ലിന് ദാസിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പൊലീസ് ഹാജരാക്കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് റിമാന്‍ഡിലായി നാലാം ദിവസം കോടതി ബെയ്ലിന് ജാമ്യം നല്‍കിയിരിക്കുന്നത്. ഒരു തരത്തിലും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന് ഉള്‍പ്പെടെ കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
അഭിഭാഷക ഓഫീസിനുള്ളില്‍ രണ്ടു ജൂനിയര്‍മാര്‍ തമ്മില്‍ നടന്ന തര്‍ക്കമാണ് പ്രശ്നത്തില്‍ കലാശിച്ചതെന്നും,സ്ത്രീത്വത്തെ അപമാനിച്ച വകുപ്പ് നിലനില്‍ക്കില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു.ബാര്‍ അസോസിയേനെ തള്ളി മര്‍ദനമേറ്റ വി.ശ്യാമിലി രംഗത്തെത്തിയതുള്‍പ്പടെ വിവാദമായിരുന്നു. സംഭവ ശേഷം ഒളിവില്‍ പോയ ബെയ്ലിന് ദാസിനെ തുമ്പ പോലീസ് സാഹസികമായാണ് കസ്റ്റഡിയിലെടുത്തത്.