- Advertisement -
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ ഡിബേറ്റ് ആൻഡ് ലിറ്റററി ക്ലബ്ബ് നാളെ പ്രശസ്ത രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ എ ജയശങ്കർ (Adv A Jayasankar)ഉദ്ഘാടനം ചെയ്യും. തുടർന്ന് “ഭരണഘടനയുടെ ശക്തിയും സമകാലിക വെല്ലുവിളികളും” എന്ന വിഷയത്തെ അധികരിച്ചുള്ള പ്രഭാഷണം ഉണ്ടായിരിക്കും. രാവിലെ 10 മണിക്ക് കോളേജിലെ സെമിനാർ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ പ്രിൻസിപ്പാൾ ഡോ ഫാ ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിക്കും. ക്ലബ്ബ് നടത്തിയ പ്രസംഗമത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ സമ്മേളനത്തിൽ നൽകും.