വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനായി കല്ല് കൊണ്ട് പോയ ടിപ്പര്‍ ലോറിയില്‍നിന്ന് കല്ല് തെറിച്ചുവീണ് യുവാവ് മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരവുമായി അദാനി ഗ്രൂപ്പ്. അനന്തുവിന്റെ കുടുംബത്തിന് ഒരുകോടി രൂപ നല്‍കുമെന്നാണ് അറിയിച്ചത്.
സംഭവത്തില്‍ വന്‍പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നുണ്ടായത്. കുടുംബത്തിന് ധനസഹായം നല്‍കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ കഴിഞ്ഞ ദിവസം നടന്ന സര്‍വകക്ഷിയോഗത്തില്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് നഷ്ടപരിഹാരം നല്‍കാന്‍ അദാനി ഗ്രൂപ്പ് തീരുമാനിച്ചത്.
ടിപ്പറില്‍ കയറ്റാവുന്നതിലും അധികം കല്ലുകള്‍ നിറച്ച് ടിപ്പറുകള്‍ പോകുന്നത്് ഇവിടെത്തെ സ്ഥിരം കാഴ്ചയായിരുന്നു. രണ്ടുമാസം മുമ്പ് വിഴിഞ്ഞം തുറമുഖ ആവശ്യത്തിന് കല്ലുമായി പോയ ടിപ്പര്‍ മൂലം അപകടത്തില്‍ പെട്ട് കാല്‍ മുറിച്ചുമാറ്റേണ്ട അവസ്ഥയിലെത്തിയ സന്ധ്യയെന്ന അധ്യാപികയ്ക്ക് ധനസഹായം നല്‍കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമുണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.
അനന്തുവിന്റെ കുടുബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരവുമായി അദാനി ഗ്രൂപ്പ്

- Advertisement -
- Advertisement -