രാം ലല്ലയുടെ ചിത്രം പങ്കുവെച്ച്‌ നടി രേവതി

Written by Web Desk1

Published on:

അയോധ്യയില്‍ (Ayodhya) ശ്രീരാമ പ്രതിഷ്ഠ നടത്തിയതിന് പിന്നാലെ ഒട്ടേറെ താരങ്ങൾ രാമക്ഷേത്ര പ്രതിഷ്ഠയെ അനുകൂലിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്‌. ഇപ്പോഴിതാ നടിയും സംവിധായികയുമായ രേവതിയും (Revathi) രാം ലല്ലയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നു. .(We are Believers of Jai Shri Ram Actress Revathi)

ജയ് ശ്രീറാം വിളിയോടെയാണ് രേവതി തന്റെ ഇൻസ്റ്റഗ്രാം പേജിൽ രാം ലല്ലയുടെ ചിത്രം പങ്കുവെച്ചത്. രാം ലല്ലയുടെ മുഖം കാണുമ്പോൾ തോന്നുന്ന ആവേശം എന്റെ ഉള്ളില്‍ ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ ഉള്ളില്‍ എന്തോ വല്ലാത്ത മാറ്റം, അത്യധികം സന്തോഷം തോന്നി. ഹിന്ദുവായി ജനിച്ചതിനാല്‍ നാം നമ്മുടെ വിശ്വാസങ്ങള്‍ നമ്മില്‍ത്തന്നെ സൂക്ഷിക്കുന്നു, മറ്റ് വിശ്വാസങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ ശ്രമിക്കുന്നു.” എന്നാണ് രേവതിയുടെ പോസ്റ്റ്.

Related News

Related News

Leave a Comment