നടി മീന ഗണേഷ് അന്തരിച്ചു

Written by Taniniram

Published on:

ഷൊര്‍ണൂര്‍: സിനിമ-സീരിയല്‍ നടി മീന ഗണേഷ് (81) അന്തരിച്ചു. പുലര്‍ച്ചെ 1.20-ഓടെ ഷൊര്‍ണൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മസ്തിഷ്‌കാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് നാല് ദിവസമായി ചികിത്സയിലായിരുന്നു. നാടകകൃത്തും സംവിധായകനും നടനുമായിരുന്ന എ.എൻ. ഗണേഷ് ആണ് ഭർത്താവ്.

200-ഓളം സിനിമകളിലും 25-ഓളം സീരിയലുകളിലും വേഷമിട്ടു. നാടകരംഗത്തുനിന്നാണ് ചലച്ചിത്ര രംഗത്തെത്തിയത്. സൂര്യസോമ, കേരള തിയേറ്റേഴ്‌സ്, ചിന്മയി തുടങ്ങി നിരവധി നാടകസമിതികളില്‍ പ്രവര്‍ത്തിച്ചു. വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കുറച്ചുകാലമായി അഭിനയരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

1976-ല്‍ പുറത്തുവന്ന, പി.എ. ബക്കർ സംവിധാനംചെയ്ത മണിമുഴക്കം ആയിരുന്നു ആദ്യ ചിത്രം. കലാഭവന്‍ മണി നായകനായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍, മീശമാധവന്‍, നന്ദനം, അമ്മക്കിളിക്കൂട്, സെല്ലുലോയ്ഡ് തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു.

സംവിധായകന്‍ മനോജ് ഗണേഷ്, സംഗീത എന്നിവരാണ് മക്കൾ. സംസ്‌കാരം വൈകിട്ട് നാലുമണിക്ക് ഷൊര്‍ണൂര്‍ ശാന്തിതീരത്ത്.

See also  ഗര്‍ഭപാത്രത്തില്‍ നിന്നും 4.5 കിലോ തൂക്കം വരുന്ന മുഴ നീക്കം ചെയ്തു

Leave a Comment