ബലാത്സംഗ കേസിൽ നടൻ സിദ്ദിഖ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരായി

Written by Taniniram

Published on:

തിരുവനന്തപുരം : ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖ് ചോദ്യം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ചെയ്യലിന് ഹാജരായി. കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലാണ് ഇന്ന് രാവിലെ സിദ്ദിഖ് ഹാജരായത്. നേരത്തെ സിദ്ദിഖിന് സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കോടതി നിര്‍ദേശിച്ച വ്യവസ്ഥകള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് സിദ്ദിഖിനെ വിളിച്ചുവരുത്തിയത്.

സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിചാരണ കോടതില്‍ ഹാജരാക്കി അവിടെ നിന്ന് ജാമ്യം നല്‍കണം എന്നാണു ജാമ്യ വ്യവസ്ഥ. അന്വേഷണസംഘം ആവശ്യപ്പെട്ട ഫോണോ മറ്റ് തെളിവുകളോ സിദ്ദിഖ് ഹാജരാക്കിയിരുന്നില്ല. അതിജീവിതയായ നടി പരാതി നല്‍കിയത് 8 വര്‍ഷത്തിനു ശേഷമാണെന്നത് പരിഗണിച്ചാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

See also  തണ്ണീർക്കൊമ്പന്‍റെ ജഡത്തിന് മുന്നിൽ ഫോട്ടോ ഷൂട്ട് നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി അനിമൽ ലീഗൽ ഫോഴ്സ്

Leave a Comment