- Advertisement -
ആലപ്പുഴയില്‍ കെ.സി വേണുഗോപാല്‍ മത്സരിച്ചില്ലെങ്കില്‍ നടന്‍ സിദ്ധിഖിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന. മതസാമുദായിക ഘടന പരിഗണിച്ചാണ് തീരുമാനം. ചാനല്‍ ചര്‍ച്ചകളില്‍ തിളങ്ങുന്ന ബി.ആര്‍.എം.ഷഫീര്‍, ഷൂക്കൂര്‍ എന്നിവരുടെ പേരുകളും ചര്‍ച്ചയിലുണ്ട്. നടനെന്നതിലുപരി നിലപാടുകള്‍ വ്യക്തതയും കൃത്യമായി വാക്ചാരുത്യമുളള സിദ്ധിഖിലൂടെ മണ്ഡലം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന് പാര്‍ട്ടി നേതൃത്വം കരുതുന്നു. കോണ്‍ഗ്രസിന്റെ പ്രതിനിധിയായി ഒരു മുസ്ലീം പ്രതിനിധി വേണമെന്നുളളതും സിദ്ദിഖിന് അനുകൂലമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സിദ്ദിഖുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെങ്കിലും കോണ്‍ഗ്രസ് തീരുമാനം വന്നാല്‍ സിദ്ധിഖ് മത്സരിക്കാന്‍ തയ്യാറാകുമെന്നാണ് കരുതുന്നത്.