തിരുവനന്തപുരം (Thiruvananthapuram) : നടന്‍ ബൈജു സന്തോഷിന്റെ മകള്‍ ഐശ്വര്യ വിവാഹിതയായി. (Actor Baiju Santosh’s daughter Aishwarya got married) രോഹിത് നായരാണ് വരന്‍. തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബ്ബില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.
ഐശ്വര്യ ഡോക്ടറാണ്. വരന്‍ രോഹിത് ആമസോണ്‍ കമ്പനിയില്‍ എന്‍ജിനീയര്‍. വിവാഹത്തിന് വന്‍ താരനിര തന്നെ ട്രിവാന്‍ഡ്രം ക്ലബ്ബില്‍ എത്തിയിരുന്നു.
പഴയകാല നടീമനടന്മാരടക്കം നിരവധി താരങ്ങളാണ് ചടങ്ങില്‍ പങ്കെടുത്തത്. ബാലതാരമായി സിനിമാ രംഗത്തെത്തിയ ബൈജു പിന്നീട് നിരവധി വേഷങ്ങള്‍ ചെയ്തിരുന്നു. ഇപ്പോഴും സിനിമയില്‍ സജീവമാണ് ബൈജു.