Tuesday, April 1, 2025

പ്രണയാഭ്യർത്ഥന നിരസിച്ചതിന് ആസിഡ് ആക്രമണം; സ്കൂൾ വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്…

Must read

- Advertisement -

മംഗളൂരു (Mangaluru): ദക്ഷിണ കന്നഡയിലെ കടബ (Kataba in Dakshina Kannada) യിലാണ് ആക്രമണമുണ്ടായിരിക്കുന്നത്. പ്രണയാഭ്യർത്ഥന നിരസിച്ചതിന് മലയാളിയടക്കമുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ ആസിഡ് ആക്രമണം (Acid attack). ആക്രമണത്തിൽ മൂന്ന് വിദ്യാ‍ർത്ഥികൾക്ക് ​ഗുരുതരമായ പരിക്കേറ്റു. 11, 12 ക്ലാസിലെ വിദ്യാർത്ഥികൾക്കാണ് ​ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. പെൺകുട്ടികളെ വിദഗ്ധ ചികിത്സയ്ക്കായി മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്കേറ്റവരിൽ ഒരാൾ കർണാടകയിൽ താമസമാക്കിയ മലയാളി പെൺകുട്ടിയാണെന്നാണ് ലഭിക്കുന്ന വിവരം. പ്രണയം നിരസിച്ചതിനാണ് ആക്രമണമെന്നും ഒരു പെൺകുട്ടിയെ മാത്രമാണ് ലക്ഷ്യമിട്ടതെന്നുമാണ് സൂചന. പ്രതി മാസ്ക്കും തൊപ്പിയും ധരിച്ചിരുന്നു. സംഭവത്തിൽ മലപ്പുറം സ്വദേശിയായ അഭിനെ പൊലീസ് പിടികൂടി. എംബിഎ വിദ്യാ‍ർത്ഥിയാണ് അഭിൻ. പരീക്ഷയ്ക്കായുള്ള അവസാന തയ്യാറെടുപ്പിന് ശേഷം പെൺകുട്ടികൾ പരീക്ഷാ ഹാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം.

See also  2000 കോടിയുടെ വായ്പയെടുത്ത് ഒരു മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക നൽകും: ധനവകുപ്പ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article