Thursday, April 10, 2025

ഷവർമ നൽകാത്തതിന് കൊല്ലത്ത് കടയുടമയായ യുവതിയെ ആക്രമിച്ച പ്രതി പിടിയിൽ

Must read

- Advertisement -

കൊല്ലം പരവൂരിൽ ഷവർമ ചോദിച്ചിട്ട് നൽകിയില്ലെന്ന് ആരോപിച്ച് യുവാക്കളുടെ അതിക്രമം. കടയുടമയായ യുവതിയെ മർദിക്കാൻ ശ്രമിക്കുകയും തൊഴിലാളിയെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ കോങ്ങാൽ സ്വദേശി സഹീർ പരവൂർ പൊലീസിന്‍റെ പിടിയിലായി.

കഴിഞ്ഞ ദിവസമാണ് സഹീറും മറ്റൊരു യുവാവും പരവൂരിലെ കടയിൽ ഷവർമ ചോദിച്ച് എത്തിയത്. എന്നാൽ രണ്ട് ഷവർമയാണ് ബാക്കിയുള്ളതെന്നും അത് നേരത്തേ ഓർഡർ എടുത്തതാണെന്നും കടയുടമ സോണിയ പറഞ്ഞു. എന്നാൽ ഷവർമ കിട്ടാതെ പോകില്ലെന്ന് വാശിപിടിച്ച സഹീർ ഓർഡർ അനുസരിച്ച് കടയിൽ തയാറാക്കി വച്ച ഷവർമ എടുക്കാൻ ശ്രമം നടത്തി. ഇത് തടഞ്ഞ യുവതിയെ പ്രതി മർദിക്കാൻ ശ്രമിക്കുകകയും അസഭ്യം പറഞ്ഞെന്നുമാണ് പരാതി. കടയിലെ തൊഴിലാളിയെയും പ്രതി ആക്രമിച്ചു.

ഷവർമ കിട്ടില്ലെന്നാതോടെ കടയിൽ നാശനഷ്ടങ്ങൾ വരുത്തി. യുവാക്കൾ മദ്യ ലഹരിയിലായിരുന്നെന്നും കടയുടമ സോണിയ പറഞ്ഞു. നാട്ടുകാർ ഓടിക്കൂടിയതോടെ യുവാക്കൾ വന്ന വാഹനത്തിൽ രക്ഷപ്പെട്ടു. യുവതിയുടെ പരാതിയിൽ ഒളിവിലായിരുന്ന സഹീറിനെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കൂട്ടുപ്രതിക്കായി അന്വേഷണം തുടരുകയാണ്. അതേസമയം കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളുടെ സുഹൃത്തുകൾ കടയിലെത്തി ഭീഷണി മുഴക്കിയതായും പരാതിയുണ്ട്.

See also  മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞു; വ്‌ളോഗര്‍ ജുനൈദ് വാഹനാപകടത്തില്‍ മരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article