പത്തനംതിട്ട (Pathanamthitta) : ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ തടിയൂർ സ്വദേശി റെജി കെ തോമസി (Regi K Thomas is a native of Tadiyur) നാണ് ശിക്ഷ. പ്രതിക്ക് 38 വർഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും.
പിഴ ഒടുക്കാതിരുന്നാൽ നാലര വർഷം അധിക കഠിനതടവ് ശിക്ഷ അനുഭവിക്കണം. പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി.
2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിൽ നിന്നും മടങ്ങി വരുന്ന വഴി പ്രതി കുട്ടിയെ ഓട്ടോയിൽ കയറ്റി ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.