വീട്ടമ്മയെ പീഡിപ്പിച്ച് സ്വർണം കവർന്ന പ്രതി പിടിയിൽ

Written by Web Desk1

Published on:

എറണാകുളം: വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിച്ച പ്രതിയെ പിടികൂടി. ഇടയാർ അനോക്കൂട്ടത്തിൽ സിബിനെ (28) യാണ് പൊലിസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് പുറമെ വീട്ടമ്മയുടെ പണവും സ്വർണവും കവരുകയും ചെയ്തിരുന്നു.

വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ വീട്ടിലാണ് പ്രതി അതിക്രമിച്ച് കയറിയത്. യുവതിയെ ആക്രമിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. ശേഷം ഫോണിൽ നഗ്ന ചിത്രങ്ങൾ പകർത്തുകയും ചെയ്തു. ഭീഷണിപ്പെടുത്തി വീട്ടമ്മയിൽ നിന്ന് സ്വർണവും പണവും കവരുകയും ചെയ്തിരുന്നു. സംഭവത്തിൽ വീട്ടമ്മ പരാതി നൽകിയതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related News

Related News

Leave a Comment