തിരുവനന്തപുരം: എക്‌സാലോജികിന് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന ആരോപണവുമായി ഷോണ്‍ ജോര്‍ജ്. ഈ അക്കൗണ്ടിലേക്ക് കോടികള്‍ എത്തിയെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഷോണ്‍ ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കി.
എസ്എന്‍സി ലാവ്‌ലിന്‍, പിഡബ്ലിയുസി അടക്കമുള്ള കമ്പനികള്‍ പണം നല്‍കിയെന്നും ഷോണ്‍ ആരോപിക്കുന്നു. സിഎംആര്‍എല്‍ എക്സാലോജിക് ഇടപാട് അന്വേഷിക്കണം എന്ന ഷോണിന്റെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഉപഹര്‍ജി.
ദുരൂഹമായ വിദേശ അക്കൗണ്ടില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണം ആരംഭിച്ചതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തു. അബുദാബിയിലുളള ബാങ്ക് അക്കൗണ്ടുകളിലേക്ക് കരിമണ്‍ കമ്പനിയായ സിഎംആര്‍എല്ലും കണ്‍സര്‍ട്ടന്‍സി സ്ഥാപനമായ പിഡബ്ല്യുസിയും കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിനും 2016-2019 കാലയളവില്‍ പലതവണ പണം നിക്ഷേപിച്ചതായി അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു. കിഫ്ബ് മസാലബോണ്ട് കേസ് അന്വേഷണത്തിനിടെയാണ് എസ്എഫ്‌ഐഒയ്ക്ക് ഈ അക്കൗണ്ടിനെക്കുറിച്ച് വിവരം ലഭിച്ചത്.