ന്യൂഡൽഹി (Newdelhi) : ഇൻഡോ-പാക് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംഘർഷ ബാധിത പ്രദേശങ്ങളിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാര്‍ഥികള്‍ ഡല്‍ഹി കേരള ഹൗസിലെത്തി. (Amid the escalating Indo-Pak tensions, students returning to Kerala from conflict-affected areas have reached Kerala House in Delhi.) അതിര്‍ത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള വിദ്യാർത്ഥികളാണ് ഇന്നലെ രാത്രിയോടെയും ഇന്ന് പുലര്‍ച്ചയുമായി എത്തിച്ചേർന്നത്.
ജമ്മു, പഞ്ചാബ് , രാജസ്ഥാന്‍,എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര – സംസ്ഥാന യൂണിവേഴ്‌സിറ്റികളിൽ പഠിച്ചിരുന്ന ഇവർ 75 ഓളം വിദ്യാർത്ഥികൾ വരും. ഇവർ ഇന്ന് ട്രെയിനുകളിലും വിമാനങ്ങളിലുമായി നാട്ടിലേക്ക് തിരിക്കും. അതിർത്തി പ്രദേശങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള കേരളീയർക്കുമായി മുഖ്യമന്ത്രി പിണറായിവിജയന്റെ നേതൃത്വത്തിൽ കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിരുന്നു.
കണ്‍ട്രോള്‍ റൂം ഹെല്‍പ്പ് ലൈന്‍ നമ്പര്‍. 01123747079.