Friday, April 4, 2025

“ചീഫ് ജസ്റ്റിസ് നേരിട്ട് അന്വേഷണം നടത്തണം”-

Must read

- Advertisement -

അഭിമന്യു വധക്കേസിലെ കുറ്റപത്രവും പ്രധാന രേഖകളും കാണാതായ സംഭവത്തിൽ വിമർശനവുമായി പി എം ആർഷോ. പോപ്പുലർ ഫ്രണ്ടിനെതിരെയാണ്(Popular Front) ആർഷോ ആരോപണം ഉന്നയിക്കുന്നത്. സംഭവത്തിൽ ഹൈക്കോടതി(High Court) ചീഫ് ജസ്റ്റിസ് (Chief Justice)നേരിട്ട് അന്വേഷണം നടത്തണമെന്ന് പി എം ആർഷോ (PM Arsho)ആവശ്യപ്പെട്ടു.

അദ്ദേഹത്തിന്റെ fb പോസ്റ്റിന്റെ പൂർണ്ണ രൂപം:

“സ. അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ ഞെട്ടിക്കുന്നത്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് നേരിട്ട് അന്വേഷണം നടത്തണം : എസ്.എഫ്.ഐ എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ സ. അഭിമന്യുവിൻ്റെ വധക്കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ ഞെട്ടലുളവാക്കുന്നതാണ്.

കുറ്റപത്രം ഉൾപ്പെടെയുള്ള രേഖകൾ കോടതിയിൽ നിന്ന് നഷ്ടപ്പെട്ടു എന്നാണ് മനസ്സിലാകുന്നത്. അഭിമന്യു വധക്കേസ് അട്ടിമറിക്കുന്നതിന് വേണ്ടി പോപ്പുലർ ഫ്രണ്ട് മതതീവ്രവാദികളുടെ ഏജൻ്റുമാരായി കോടതിയിൽ പ്രവർത്തിച്ചതാര് എന്നതിനെ സംബന്ധിച്ച് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് തന്നെ നേരിട്ട് അന്വേഷിക്കണം.

കൃത്യവിലോപം കാണിച്ച എറണാകുളം സെഷൻസ് കോടതിയിലെ മുഴുവൻ ഉദ്യോഗസ്ഥർക്കുമെതിരെ ഉടൻ നടപടി സ്വീകരിക്കണം. കേസിൻ്റെ നഷ്ടപ്പെട്ട രേഖകളെല്ലാം തിരിച്ചുപിടിച്ച് സ. അഭിമന്യു വധക്കേസിലെ വിചാരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു”.

See also  സംസ്ഥാനത്ത് കടം കുമിഞ്ഞു കൂടുന്നു: സി എ ജി റിപ്പോർട്ട്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article