കൊച്ചി: തന്നെ കേസിൽ കുടുങ്ങിയതിനും അകാരണമായി ജയിലിലടച്ചതിനും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഷീല സണ്ണി ഹൈക്കോടതിയെ സമീപിച്ചു. ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസില്‍ ഒരു സ്ത്രീ ഒരു കാരണവുമില്ലാതെ ജയിലില്‍ കിടക്കുന്നത് 72 സെക്കന്‍ഡ് പോലും നല്ലതല്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. ആരാണ് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയെന്നും ഞാനും നിങ്ങളും എല്ലാം അടങ്ങുന്ന നീതിന്യായ വ്യവസ്ഥയുമാണ് ഇവിടെ പരാജയപ്പെട്ടതെന്നും കോടതി വിമര്‍ശിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 27നാണ് ബൈക്കിലും ബാഗിലും എല്‍എസ്ഡി സ്റ്റാമ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ എക്‌സൈസ് അറസ്റ്റ് ചെയ്തത്. ചാലക്കുടി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടറാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Related News