കൊച്ചി (Kochi) : കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി എറണാകുളത്ത് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. (PDP for kidney transplant Chairman Abdunasir Madani was admitted to Ernakulam Medical Trust Hospital.)
വിവിധ രോഗങ്ങൾ മൂലം അദ്ദേഹത്തിൻ്റെ ആരോഗ്യം ക്ഷയിക്കുകയും, തുടർച്ചയായി സ്ട്രോക്ക് വരികയും ക്രിയാറ്റിൻ വർദ്ധിക്കുകയും ചെയ്തതിനെ തുടർന്ന് കിഡ്നികൾ തകരാറിലായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഡയാലിസിസ് നടത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു.
ഇതിന് വേണ്ടി ഒരു വർഷത്തിന് മുമ്പ് പെരിട്രോണിയൽ ഡയാലിസിന് വേണ്ടിയുള്ള സർജറിക്ക് വിധേയമാവുകയും പേരിട്രോണിയൽ ഡയാലിസിസ് ആരംഭിക്കുകയും ചെയ്തു. എന്നാൽ, ദുർബലമായ ശാരീരിക സാഹചര്യത്തിൽ മെഷീൻ ഉപയോഗിച്ചുള്ള പേരിട്രോണിയൽ ഡയാലിസിസ് സാധ്യമാവാതെ വരികയും തുടർന്ന് മാനുവൽ ഡയാലിസിസിലേക്ക് മാറുകയും ചെയ്തിരുന്നു.