അബ്ദുൾ നാസർ മഅദനി ആശുപത്രിയിൽ…

Written by Web Desk1

Published on:

കൊച്ചി (Kochi ) : പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി (PDP Chairman Abdul Nasser Madani)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ച മദനി തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സിലാണ്. ജാമ്യ വ്യവസ്ഥകളിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെ മഅദനി കേരളത്തിലേക്ക് എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് മഅദനി കേരളത്തിലെത്തിയത്.

സുപ്രീംകോടതി (Suprim Court )യുടെ വിധി പകര്‍പ്പ് വിചാരണക്കോടതി (trial court) യിൽ എത്തിയതോടെയാണ് യാത്രക്ക് അവസരം ഒരുങ്ങിയത്. ബംഗളുരു വിട്ട് പോകരുതെന്ന ജാമ്യ വ്യവസ്ഥ എടുത്ത് കളഞ്ഞാണ് കൊല്ലം കരുനാഗപ്പള്ളിയിലേക്ക് മടങ്ങാൻ സുപ്രീംകോടതി ( (Suprim Court ))അനുമതി നൽകിയത്. ചികിത്സയ്ക്കായി വേണമെങ്കിൽ കൊല്ലത്തിന് പുറത്തേക്ക് പൊലീസ് അനുമതിയോടെ പോകാമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

See also  തേയില യന്ത്രത്തിൽ തല കുടുങ്ങി; തൊഴിലാളി മരിച്ചു…

Leave a Comment