Friday, July 4, 2025

കൊല്ലത്ത് ട്രെയിൻ തട്ടി യുവതിയും യുവാവും മരിച്ചു

Must read

- Advertisement -

കൊല്ലം (Quilon) : കൊല്ലത്ത് ട്രെയിൻ തട്ടി യുവാവും യുവതിയും മരിച്ചു. കൊല്ലത്ത് നിന്ന് എറണാകുളം ഭാ​ഗത്തേക്ക് പോകുകയായിരുന്ന ​ഗാന്ധിധാം എക്സ്പ്രസ് (Gandhidham Express) ഇടിച്ചാണ് ഇരുവരും മരിച്ചത്. റെയിൽവെ ട്രാക്കിലൂടെ നടക്കുകയായിരുന്ന യുവതിയും യുവാവും ട്രെയിൻ വരുന്നത് കണ്ടപ്പോൾ കെട്ടിപ്പിടിച്ച് നിൽക്കുകയായിരുന്നുവെന്നും ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

കല്ലുംതാഴം റെയിൽവേ ഗേറ്റിനു സമീപം പാൽക്കുളങ്ങര തെങ്ങയ്യത്ത് ക്ഷേത്രത്തിനും ഈഴവപാലത്തിനും ഇടയിലിൽവെച്ച് വൈകുന്നേരം 5.30നായിരുന്നു അപകടം ഉണ്ടായത്. റെയിൽ ട്രാക്കിന് സമീപത്തുണ്ടായിരുന്നവർ വിവരം അറിയിച്ചതിനെ തുടർന്ന് കിളികൊല്ലൂർ പൊലീസ് സംഭസ്ഥലത്തെത്തി. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.

മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത വിധം ചിന്നിച്ചിതറിയിരുന്നു. കൊല്ലപ്പെട്ടത് കമിതാക്കളാണെന്ന് സംശയിക്കുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് അതുവഴി വന്ന കോട്ടയം എക്സപ്രസ് അരമണിക്കൂറോളം പിടിച്ചിട്ടു.

See also  ​ഗവർണറുടെയും രാജ്ഭവന്റെയും സുരക്ഷ ഇനി സിആർപിഎഫിന്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article