- Advertisement -
കൽപ്പറ്റ (Kalpatta) : വയനാട് മേപ്പാടിയിലെ റിസോർട്ടിൽ ടെന്റ് തകർന്നു വീണ് വിനോദസഞ്ചാരിയായ യുവതി മരിച്ചു. (A young woman tourist died after a tent collapsed at a resort in Meppadi, Wayanad.) കോഴിക്കോട് സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിൽ പ്രവർത്തിക്കുന്ന 900 വാഗമൺ എന്ന റിസോർട്ടിലാണ് അപകടം സംഭവിച്ചത്.
മരത്തടിയും പുല്ലും ഉപയോഗിച്ച് നിർമ്മിച്ച ടെന്റാണ് തകർന്നുവീണത്. മഴ പെയ്ത് മേൽക്കൂരയ്ക്ക് ഭാരം കൂടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവധിക്കാലം ആയതിനാൽ നിരവധി പേരാണ് വയനാട്ടിൽ എത്തുന്നത്. റിസോർട്ടിന് ലൈസൻസ് ഉൾപ്പെടെ ഉണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.