തിരുവനന്തപുരം: (Thiruvananthapuram) വർക്കലയിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. (A young man who was undergoing treatment for injuries sustained in an accident in Varkala has died.) നടയറ സ്വദേശി ഷിബു ആണ് മരിച്ചത്. ഈ മാസം നാലാം തീയതി ആയിരുന്നു ഷിബുവും കുടുംബവും സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിച്ചത്. കാർ ഡ്രൈവർ മദ്യ ലഹരിയിൽ ആയിരുന്നു.
ഷിബുവിൻ്റെ ഭാര്യ ഷിജി, മകൾ ദേവനന്ദ എന്നിവർക്കും പരിക്കേറ്റിരുന്നു. ഇവർ ഇപ്പോഴും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ശിവഗിരി പന്തുകളം സ്വദേശിയായ സജീവ് എന്നയാളാണ് മദ്യലഹരിയിൽ വാഹനം അമിതവേഗത്തിൽ ഓടിച്ചു പോയത്. അപകടത്തിന് ശേഷം നിർത്താതെ വേഗത്തിൽ പോയ കാർ ഡ്രൈവറിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി വർക്കല പൊലീസിന് കൈമാറുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ഷിബു മരിക്കുന്നത്.