Sunday, June 8, 2025

പെൺസുഹൃത്തുമൊത്ത് ലോഡ്ജിൽ മുറിയെടുത്ത യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പെൺ സുഹൃത്ത് ശൗചാലയത്തിൽ കയറിയ സമയം മുഹമ്മദ് സൂഫിയാൻ ഫാനിൽ തുണി ഉപയോഗിച്ച് തൂങ്ങുകയായിരുന്നുവെന്നാണ് പെൺകുട്ടി പോലീസിന് നൽകിയ മൊഴി.

Must read

- Advertisement -

പത്തനംതിട്ട (Pathanamthitta) : പത്തനംതിട്ട കുമ്പഴയയിലുള്ള ലോഡ്ജിൽ പെൺ സുഹൃത്തുമൊത്ത് മുറിയെടുത്ത യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നൂറനാട് ആദിക്കാട്ടുകുളങ്ങര സ്വദേശി മുഹമ്മദ് സൂഫിയാൻ(22)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ലോഡ്ജ് മുറിയിലെ ഫാനിലാണ് തൂങ്ങിയത്.

ശനിയാഴ്ച ഉച്ചയോടെ കൂടി മുഹമ്മദ് സൂഫിയാനും പെൺസുഹൃത്തും കൂടി ലോഡ്ജിൽ മുറിയെടുത്തു. തുടർന്ന് ഇവർ തമ്മിൽ ചില അഭിപ്രായ വ്യത്യാസം ഉണ്ടായി. പെൺ സുഹൃത്ത് ശൗചാലയത്തിൽ കയറിയ സമയം മുഹമ്മദ് സൂഫിയാൻ ഫാനിൽ തുണി ഉപയോഗിച്ച് തൂങ്ങുകയായിരുന്നുവെന്നാണ് പെൺകുട്ടി പോലീസിന് നൽകിയ മൊഴി. മുൻപും മുഹമ്മദ് സുഫിയാൻ ഈ ലോഡ്ജിൽ മുറിയെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു.

See also  പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ കല്‍പ്പറ്റ സ്റ്റേഷനിലെത്തിച്ച 18 കാരന്‍ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article