റോഡ് മുറിച്ചു കടന്ന യുവാവിനെ അമിത വേഗത്തിലെത്തിയ ബൈക്കിടിച്ചു; 2 മരണം….

Written by Web Desk1

Published on:

കഴക്കൂട്ടം (Kazhakkoottam) : സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടന്ന യുവാവിനെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ച സംഭവത്തിൽ 2 മരണം. കാൽനട യാത്രികൻ കുളത്തൂർ കോരാളം കുഴി മനവിളാകത്ത് വീട്ടിൽ സുനീഷ് (29), ബൈക്ക് ഓടിച്ചിരുന്ന അട്ടകുളങ്ങര ടിസി 39/1173 വീട്ടിൽ അൽ താഹിർ (20) എന്നിവരാണ് മരിച്ചത്. ബൈക്കിൽ അൽ താഹിറിന് ഒപ്പമുണ്ടായിരുന്ന മണക്കാട് സ്വദേശി അൽ അമാൻ (20) ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ പുലർച്ചെ 2.45ന് ഇൻഫോസിസിന് അടുത്ത് കുളത്തൂർ തമ്പുരാൻ മുക്കിലാണ് സംഭവം. റോഡ് മുറിച്ച കടന്ന സുനീഷിനെ ആക്കുളം ഭാഗത്തു നിന്ന് അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അൽ താഹിർ 20 മീറ്ററോളം ദൂരെ തെറിച്ചു വീണു. ബൈക്ക് 70 മീറ്ററോളം മാറി റോഡിന്റെ എതിർ‍ഭാഗത്ത് വീണു. നാട്ടുകാർ മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും സുനീഷും അൽ താഹിറും മരിച്ചു. പെയിന്റിങ് തൊഴിലാളിയാണ് സുനീഷ്. അൽ താഹിർ ബിരുദ വിദ്യാർഥിയാണ്. അമിത വേഗത്തിലും അശ്രദ്ധമായും ബൈക്ക് ഓടിച്ചതിന് തുമ്പ പൊലീസ് കേസെടുത്തു

See also  KSRTC സൂപ്പർ ഫാസ്റ്റ്‌ പ്രീമിയം എസി ബസ്‌ സർവീസ്‌ മേയിൽ തുടങ്ങും

Related News

Related News

Leave a Comment