എടക്കര ടൗണില്‍ കാട്ടുപോത്ത് ഇറങ്ങി…

Written by Web Desk1

Published on:

മലപ്പുറം: എടക്കര ടൗണിൽ കാട്ടുപോത്തിറങ്ങി. വെള്ളിയാഴ്ച പുലർച്ചെ 4.30 ഓടെയാണ് കാട്ടുപോത്ത് ടൗണിൽ കണ്ടത്. ടൗണിലൂടെ ഓടിയ കാട്ടുപോത്ത് ഏറെ ഭീതി പരത്തി. ഉടനെ നാട്ടൂകാർ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

വനം വകുപ്പ് ടൗണിൽ നിന്നും വിരട്ടിയോടിച്ച കാട്ടുപോത്ത് നിലവിൽ സ്വകാര്യഭൂമിയിലാണ് ഉള്ളത്. പോത്തിനെ വനത്തിലേക്ക് തുരത്താനുള്ള ശ്രമം തുടരുകയാണ്. പ്രശ്‌നങ്ങളില്ലാതെ കാട്ടുപോത്തിനെ വനത്തിലേക്ക് കയറ്റിവിടാനാകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ് ജീവനക്കാര്‍.

Related News

Related News

Leave a Comment