തിരുവനന്തപുരം (Thiruvananthapuram) : രണ്ടുവയസുള്ള കുട്ടി ഡേ കെയറി (Day care) ൽ നിന്ന് രണ്ടു കിലോമീറ്റർ അകലെയുള്ള വീട്ടിൽ ഒറ്റയ്ക്ക് നടന്നെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. നേമം കാക്കാമൂല സുധീഷ് – അർച്ചന ദമ്പതികളുടെ മകൻ അങ്കിത് ആണ് ഡേ കെയറി (Day care) ല്‍ നിന്ന് ഒറ്റയ്ക്ക് വീട്ടിലേക്ക് പോയത്. ഡേ കെയറി (Day care) ലെ ജീവനക്കാർ അറിയാതെയാണ് കുട്ടി വീട്ടിലെത്തിയത്. കുട്ടി വീട്ടിലെത്തിയ വിവരം വിളിച്ചു പറഞ്ഞപ്പോഴാണ് ഡേകെയറി(Day care)ലെ ജീവനക്കാർ ഇക്കാര്യം അറിഞ്ഞതെന്നും ഇനി കുട്ടിയെ ഡേ കെയറി(Day care)ൽ വിടില്ലെന്നും പിതാവ് സുധീഷ് പറഞ്ഞു.
തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. കുട്ടി പുറത്തിറങ്ങിയത് ഡേ കെയർ (Day care) അധികൃതർ അറിഞ്ഞില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ (CCTV footage) പുറത്തുവന്നിട്ടുണ്ട്. കുട്ടി പേടിച്ചും കരഞ്ഞും വീട്ടിലേക്ക് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. രണ്ട് വയസും നാല് മാസവും മാത്രമാണ് കുട്ടിയുടെ പ്രായം. കുട്ടി ഒറ്റയ്ക്ക് നടന്ന് വീട്ടിലെത്തിയത് നാട്ടുകാരിൽ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.
അതേസമയം മകൻ ഒറ്റയ്ക്ക് കയറി വന്നപ്പോള്‍ പേടിച്ചുപോയെന്നും എന്ത് ചെയ്യണമെന്നറിയാതെ പകച്ചെന്നും സുധീഷ് മാധ്യമങ്ങളോട് പറഞ്ഞു. താനും ഭാര്യയും ഒരു വിവാഹത്തില്‍ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു. കുട്ടി വീട്ടിലെത്തിയപ്പോള്‍ അമ്മ മാത്രമായിരുന്നു ഉണ്ടായിരുന്നത്. വിവരമറിഞ്ഞയുടൻ ഡേ കെയർ (Day care) അധികൃതരെ ഫോണില്‍വിളിച്ച് സംസാരിച്ചു. തങ്ങള്‍ വിളിക്കുമ്പോഴാണ് കുട്ടി അവിടെയില്ലെന്ന് അവർക്ക് മനസിലായതെന്നും സുധീഷ് പറഞ്ഞു.