- Advertisement -
കോട്ടയം (Kottayam) : വൈക്കത്ത് വീടിന് തീപിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. (House fire in Vaikat met an elderly woman’s tragic end). ഇടയാഴം കൊല്ലന്താനം മേരി (75) ആണ് മരിച്ചത്. മൂകയും ബധിരയുമായ മേരി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. രാത്രി 11 മണിയോടെ വീട്ടില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ടാണ് അയല്‍വാസികള്‍ എത്തുന്നത്.
തീ അണക്കാന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. തുടർന്ന് വൈക്കം പൊലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് തീ അണച്ചത്. എന്നാല്‍ കത്തി കരിഞ്ഞ നിലയിലാണ് മേരിയുടെ മൃതദേഹം കിട്ടിയത്. അടുപ്പില്‍ നിന്നും തീ പടര്‍ന്നതാകാം എന്നാണ് പ്രാഥമിക നിഗമനം.