തിരുവനന്തപുരം: പോത്തൻകോട്ട് ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. വിഴിഞ്ഞം പദ്ധതി പ്രദേശത്തേക്ക് പാറക്കല്ലുമായി വരികയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്. ലോറിയുടെ മുൻഭാഗത്തുനിന്ന് തീപടരുന്നത് കണ്ട ഡ്രൈവർ അരുൺ വാഹനം നിർത്തി പുറത്തിറങ്ങി.
ഉടൻതന്നെ ഫയർ എക്സിറ്റിംഗ്വിഷര്‍ ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിച്ചുവെങ്കിലും തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു. ഇതോടെ കഴക്കൂട്ടം സ്റ്റേഷനിലെ രണ്ട് ഫയർ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു.വാഹനത്തിന്റെ എൻജിനാണ് തീപിടിച്ചത്. ഡീസൽ ടാങ്കിലേക്ക് തീ പടരാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.